ലിബറേഷൻ സംസ്ഥാന സെക്രട്ടറി ജോൺ കെ. എരുമേലി അന്തരിച്ചു
Saturday, February 11, 2023 10:48 PM IST
കോട്ടയം: സിപിഐഎംഎൽ ലിബറേഷൻ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ ജോൺ കെ. എരുമേലി (82) അന്തരിച്ചു. "ജനകീയ ശബ്ദം" മാസികയുടെ ചീഫ് എഡിറ്ററും "ജനകീയ ശബ്ദം പബ്ലിക്കേഷൻസ്" എന്ന പ്രസാധന സംരംഭത്തിന്റെ സ്ഥാപകനും ആയിരുന്നു.
ഇടമറുകിനോടൊപ്പം കേരള യുക്തിവാദി സംഘത്തിൽ സജീവ പ്രവർത്തകൻ ആയിരുന്നു.
കൊച്ചിയിൽ 2013 ൽ നടന്ന ആഗോള നിക്ഷേപക സംഗമ വിരുദ്ധ സമരത്തിൽ അറസ്റ്റ് വരിച്ചു ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
മതവും മാർക്സിസവും, അയ്യങ്കാളി കേരള ചരിത്ര നിർമിതിയിൽ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചരിത്രപരമായ വായന, നക്സൽബാരി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രപാതയിലെ സുപ്രധാന നാഴികക്കല്ല് എന്നീ പഠന ഗ്രന്ഥങ്ങളും, കാൾ മാർക്സ്, എംഗൽസ്, ഹോചിമിൻ (ജീവചരിത്രം) , ചാരൂ മജൂംദാർ പഠനങ്ങൾ (എഡിറ്റർ) , പൗരമൃഗങ്ങൾ, പാലക്കാട് ജംഗ്ഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു (കഥാസമാഹാരങ്ങൾ ) വസന്തം വീണ്ടും വരാതിരിക്കില്ല (കവിതാ സമാഹാരം), വന്ന വഴി (ആത്മകഥ) , തീപ്പക്ഷികളുടെ കോളനി ( നോവൽ) എന്നീ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.