മണ്ണാര്‍ക്കാട്ട് വീണ്ടും പുലിയിറങ്ങി
Tuesday, February 7, 2023 7:07 PM IST
പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി. പ്രദേശവാസിയായ ഹരിദാസന് എന്നയാളുടെ വീട്ടിലെ ആടിനെ പുലി ആക്രമിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ ശബ്ദം വച്ചതോടെ പുലി ഓടിമറയുകയായിരുന്നു.
ജനവാസ മേഖലയില്‍ പകല്‍ സമയത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വനംവകുപ്പ് അധികൃതര്‍ പ്രദേശത്ത് എത്തി പരിശോധിച്ചു.
പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആടിനെ വെറ്റിനറി ഡോക്ടറുടെ അടുത്തെത്തിച്ച് പരിശോധിച്ചു. ആടിന്റെ കാലിന് പിന്നില്‍ നാല് കുത്തിക്കെട്ടുകളുണ്ട്.