ദിലീപ് നിരപരാധി; പിന്തുണയുമായി വീണ്ടും അടൂർ
Tuesday, January 31, 2023 6:32 PM IST
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് പിന്തുണയുമായി വീണ്ടും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കോടതി കുറ്റക്കാരനെന്ന് പറയുംവരെ ദിലീപ് നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ ദിലീപ് കുറ്റവാളിയാണ് എന്ന് ആരാണ് തീരുമാനിച്ചത്- അടൂർ ചോദിച്ചു.
കോടതി ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല. കോടതി കുറ്റക്കാരൻ എന്ന് പറയുന്നവരെ ദിലീപ് നിരപരാധിയാണെന്നേ താൻ കരുതൂ- അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവച്ച കാര്യം അറിയിക്കാനായി മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് അടൂർ ഇക്കാര്യം പറഞ്ഞത്.