ഈ കോട്ട് എന്തായാലും തരൂരിന് ഇണങ്ങും; ചെന്നിത്തലയ്ക്കെതിരെ വിമർശനവുമായി ശബരീനാഥൻ
Sunday, January 15, 2023 4:19 PM IST
തിരുവനന്തപുരം: ശശി തരൂർ - രമേശ് ചെന്നിത്തല "കോട്ട് വിവാദത്തിൽ' പ്രതികരണവുമായി യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ.ശബരീനാഥൻ. തരൂർ സ്വകാര്യ ചാനലിന്റെ വാര്‍ത്താ താരമായതിനെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ശബരീനാഥന് ചെന്നിത്തലയ്ക്കെതിരെ പരോക്ഷ വിമർശനം നടത്തിയത്.
വിവാദമായതിന് പിന്നാലെ ശബരി പോസ്റ്റ് തിരുത്തി. നേരത്തെ, തരൂരിനെതിരെ ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി കോട്ട് തയ്പ്പിച്ച് വച്ചവര്‍ അത് ഊരിവച്ച് തത്കാലം ലോക്സഭാ തെരഞ്ഞെടുപ്പിനായി ശ്രദ്ധിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം. ഇതിന് പിന്നാലെയാണ് ശബരീനാഥന് തരുരിനെ പിന്തുണച്ച് രംഗത്ത് എത്തിയത്.
അതേസമയം, തന്റെ കോട്ട് മുഖ്യമന്ത്രിയുടേത് അല്ലെന്നും കോട്ടിന്റെ കാര്യം പറയുന്നവരോട് തന്നെ അതേപറ്റി ചോദിക്കണമെന്നുമായിരുന്നു ഇതിനെതിരെയുള്ള തരൂരിന്റെ പ്രതികരണം.