ശ​ബ​രീക്ക് പി​ന്നാ​ലെ ഹൈ​ബി​യും റി​ജി​ലും; ത​രൂ​രി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ പി​ന്തു​ണ​യേ​റു​ന്നു
ശ​ബ​രീക്ക് പി​ന്നാ​ലെ ഹൈ​ബി​യും റി​ജി​ലും; ത​രൂ​രി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ പി​ന്തു​ണ​യേ​റു​ന്നു
Sunday, October 2, 2022 2:54 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ശി ത​രൂ​രി​ന് കേ​ര​ള​ത്തി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് പി​ന്തു​ണ​യേ​റു​ന്നു. കെ.​എ​സ് ശ​ബ​രീ​നാ​ഥി​ന് പി​ന്നാ​ലെ മുൻ കെഎസ്‌യു പ്രസിഡന്‍റ് ഹൈ​ബി ഈ​ഡ​ന്‍ എം​പി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ല്‍ മാ​ക്കു​റ്റി​യും ത​രൂ​രി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി.

ത​രൂ​രി​ന്‍റെ ചി​ത്രം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്താ​ണ് ഇ​രു​വ​രും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള അ​ധ്യ​ക്ഷ സ്ഥാ​നാ​ര്‍​ഥി​ക്ക് പി​ന്തു​ണ​യ​റി​യി​ച്ച​ത്.


നേ​ര​ത്തെ, ത​രൂ​രി​നെ ശ​ബ​രീ​നാ​ഥ് പി​ന്തു​ണ​ച്ച​ത് കെ​പി​സി​സി നേ​തൃ​ത്വ​ത്തെ അ​മ്പ​രി​പ്പി​ച്ചി​രു​ന്നു. ത​രൂ​രി​നെ പി​ന്തു​ണ​യ്ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യാ​ണ് ശ​ബ​രീ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<