ഇന്ധനവില കുറഞ്ഞു; ദുബായിയിലെ ടാക്സി നിരക്കും
Friday, January 13, 2023 3:44 PM IST
ദുബായ്: ഇന്ധനവില കുറഞ്ഞതോടെ ദുബായിയിലെ ടാക്സി നിരക്കും കുറഞ്ഞു. കിലോമീറ്ററിന് 22 ഫിൽസ് കുറച്ചതായി ദുബായ് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു.
ആറു മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ദുബായിയിലെ ഇന്ധനവില ഇപ്പോഴുള്ളത്. ഇതേത്തുടർന്നാണ് ടാക്സി നിരക്കുകളും കുറച്ചത്. ലിമോസിനുകൾ ഉൾപ്പെടെ എല്ലാ ടാക്സികൾക്കും ഇത് ബാധകമായിരിക്കുമെന്നും ആർടിഎ വ്യക്തമാക്കി.
അടുത്തിടെയാണ് ഇന്ധനവിലയ്ക്ക് അനുസരിച്ച് ദുബായിയിലെ ടാക്സി നിരക്ക് മാറുന്നത് പ്രാബല്യത്തിൽ വന്നത്.