ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ താത്പര്യമുണ്ട്; കെ.മുരളീധരന്
Tuesday, January 10, 2023 3:43 PM IST
തിരുവനന്തപുരം: ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് കെ.മുരളീധരന് എംപി. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് മുരളീധരന് പറഞ്ഞു.
നിലവിലെ മണ്ഡലത്തില്‍ തന്നെ മത്സരിക്കാനാണ് താത്പര്യം. എന്നാല്‍ ആര് മത്സരിക്കണം, മത്സരിക്കേണ്ട എന്ന് പറയേണ്ടത് ഹൈക്കമാന്ഡാനാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജനെ പരാജയപ്പെടുത്തിയാണ് മുരളീധരന് വടകര മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തിയത്.