ബ്യൂണസ് ഐറിസ്: ലോകകപ്പ് നേടിയ മെസിപ്പടയ്ക്ക് വൻ വരവേൽപ്പ് നൽകി അർജന്‍റീന. ദോഹയിൽ നിന്ന് റോമിലെത്തിയ ശേഷമാണ് ടീം തലസ്ഥാനമായ ബ്യൂണസ് ഐറിസിലേക്ക് എത്തിയത്. വിമാനത്താവളത്തിൽ വൻ ജനക്കൂട്ടമാണ് ടീമിനെ കാത്തുനിന്നിരുന്നത്.

മെസിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങൾ. ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച സർക്കാർ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.