"താങ്ക് യു കേരള': ആരാധകർക്ക് നന്ദി പറഞ്ഞ് അർജന്റീന ടീം
വെബ് ഡെസ്ക്
Monday, December 19, 2022 10:34 PM IST
ബ്യൂണസ് ഐറീസ്: ലോകകപ്പ് ഫുട്ബോൾ ജേതാക്കളായതിന് പിന്നാലെ കേരളത്തിലെ ആരാധകർക്ക് നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ. കേരളത്തിലെയും, മറ്റു രാജ്യങ്ങളിലെയും അർജന്റീന ആരാധകർക്ക് നന്ദിയറിയിച്ച് ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ ആരാധകർക്ക് നന്ദി അറിയിക്കുന്നതിനൊപ്പം കേരളത്തെ പ്രത്യേകം എടുത്തുപറഞ്ഞാണ് ട്വീറ്റ്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ രാജ്യങ്ങളിലെ ആരാധകർക്കും ഫെഡറേഷൻ നന്ദി അറിയിക്കുന്നു. വിസ്മയിപ്പിക്കുന്ന പിന്തുണയാണ് ഇവിടങ്ങളിൽനിന്ന് ലഭിച്ചതെന്ന് ട്വീറ്റിൽ പറയുന്നു.