"അഭിനന്ദനങ്ങൾ സഹോദരാ'; മെസിക്ക് ആശംസകളുമായി നെയ്മർ
Monday, December 19, 2022 10:26 AM IST
ദോഹ: അര്‍ജന്റീനയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ലയണല്‍ മെസിക്ക് അഭിനന്ദനങ്ങളുമായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. അഭിനന്ദനങ്ങൾ സഹോദരാ എന്നര്‍ഥം വരുന്ന സ്പാനിഷ് ഭാഷയിലുള്ള ആശംസയാണ് മെസിക്ക് പിഎസ്ജിയിലെ സഹതാരം അറിയിച്ചത്.
ഗോൾഡൻ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസിയുടെ ചിത്രവും നെയ്മർ ട്വീറ്റിൽ പങ്കുവച്ചു.