അര്‍ജന്റീന ടീമില്‍നിന്നു വിരമിക്കുന്നില്ലെന്ന് മെസി
Monday, December 19, 2022 4:02 AM IST
ദോഹ: ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടതിനു പിന്നാലെ താൻ അർജന്റീന ടീമിൽ തുടരുമെന്ന് വ്യക്തമാക്കി സൂപ്പർ താരം ലയണൽ മെസി. അർജന്റീന ടീമിൽനിന്ന് മെസി വിരമിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
താന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നില്ല. ലോകകപ്പ് ചാമ്പ്യന്മാരായി തന്നെ അര്‍ജന്റീന ഷര്‍ട്ടില്‍ തന്നെ തനിക്ക് കളിക്കണമെന്ന് മെസി വ്യക്തമാക്കി.
36 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീന ലോകകപ്പ് നേടുന്നത്. സ്വപ്ന നേട്ടത്തിനുശേഷം അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് ലയണല്‍ മെസി.
അതേസമയം അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള മെസിയുടെ അവസാന ലോകകപ്പ് പോരാട്ടമാണ് കഴിഞ്ഞത്.