പാക്കിസ്ഥാൻ വൻമതിൽ അസർ അലി വിരമിക്കുന്നു
Saturday, December 17, 2022 1:06 AM IST
കറാച്ചി: പാക്കിസ്ഥാൻ ബാറ്റർ അസർ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റോടെയാണ് അസർ 13 വർഷം നീണ്ട ക്രിക്കറ്റ് കരിയറിന് അവസാനം കുറിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ നിന്ന് താരം 2018ൽ വിരമിച്ചിരുന്നു.
96 ടെസ്റ്റുകൾ കളിച്ച അസർ പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 19 സെഞ്ചുറിയടക്കം 7,097 റൺസ് താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്. വിൻഡീസിനെതിരെ നേടിയ 302* ആണ് മികച്ച സ്കോർ. 53 മത്സരങ്ങളിൽ നിന്ന് 1,845 റൺസാണ് ഏകദിനത്തിലെ സമ്പാദ്യം. രാജ്യാന്തര ട്വന്റി-20 മത്സരങ്ങൾ കളിച്ചിട്ടില്ല.
അതേസമയം, ടെസ്റ്റ് പരന്പരയിൽ ആശ്വാസജയം തേടിയാണ് പാക്കിസ്ഥാൻ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ട് ജയിച്ചിരുന്നു.