അധിക അലവൻസ് കേസ്: വഖഫ് ബോർഡ് മുൻ സിഇഒയ്ക്കെതിരെ അന്വേഷണം
Wednesday, November 30, 2022 3:45 PM IST
തിരുവനന്തപുരം: വഖഫ് ബോർഡ് സിഇഒ സ്ഥാനത്തിരിക്കെ അധിക അലവൻസ് കൈപ്പറ്റിയെന്ന കേസിൽ ബി. മുഹമ്മദ് ജമാലിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവ് നൽകിയത്.
സിഇഒ സ്ഥാനം സർക്കാർ അഡീഷണൽ സെക്രട്ടറി പദവിക്ക് തുല്യമാണെന്ന വാദമുയർത്തി ജമാൽ അധിക അലവൻസ് കൈപ്പറ്റിയെന്നാണ് ആരോപണം. അധികമായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്ന് 2005-ൽ കോടതി ആവശ്യപ്പെട്ടെങ്കിലും ജമാൽ ഈ നിർദേശം അവഗണിച്ചിരുന്നു.
കേസിൽ വിശദമായ അന്വേഷണം നടത്തി 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.