ടി-20 ലോകകപ്പ്: ആദ്യ ഫൈനലിസ്റ്റാകാന്‍ ന്യൂസിലന്‍ഡും പാക്കിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍
Wednesday, November 9, 2022 9:47 AM IST
സിഡ്നി: ട്വന്‍റി-20 ലോകകപ്പില്‍ ആദ്യ സെമി ഫൈനലില്‍ ബുധനാഴ്ച പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. സിഡ്നിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം.
ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായാണ് ന്യൂസിലന്‍ഡ് സെമിയിലെത്തിയത്. ലോകകപ്പുകളില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലന്‍ഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അവിശ്വസനീയമായാണ് പാക്കിസ്ഥാന്‍ സെമിയിലെത്തിയത്. സിംബാബ്‌വെയോട് തോറ്റത് നിമിത്തം അവരുടെ സെമി സാധ്യത തുലാസിലായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്ക അപ്രതീക്ഷിതമായി നെതര്‍ലന്‍ഡ്സിനോട് തോറ്റതോടെ അവര്‍ സെമിയില്‍ എത്തുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പ് രണ്ടില്‍ ചാമ്പ്യന്‍മാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഞായറാഴ്ച മെല്‍ബണിലാണ് ഫൈനല്‍.