ടിആർഎസ് ഇനി മുതൽ ഭാരത് രാഷ്ട്ര സമിതി; ദേശീയ പാർട്ടിയായി പ്രഖ്യാപിച്ചു
വെബ് ഡെസ്ക്
Wednesday, October 5, 2022 4:04 PM IST
ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) പേര് ഭാരത് രാഷ്ട്ര സമിതി ( ബിആർഎസ്) എന്നാക്കി മാറ്റി. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാർട്ടിയുടെ മുന്നേറ്റത്തിന് തുടക്കം കുറിച്ചാണ് പേര് മാറ്റമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.
പാർട്ടിയുടെ പേര് ബിആർഎസ് എന്നാക്കി ജനറൽ ബോഡിയാണ് പ്രമേയം പാസാക്കിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്ക് പുറത്തും ബിആർഎസ് മത്സരിക്കും. ഈ മാസം ഒമ്പതിന് ഡൽഹിയിൽ പൊതുസമ്മേളനം നടത്തുമെന്നും കെസിആർ പറഞ്ഞു.