ഏറ്റൂമാനൂരില്‍ ഏഴുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ
Tuesday, October 4, 2022 7:52 PM IST
കോട്ടയം: ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ കണ്ടെത്തിയത്.
സെപ്റ്റംബര്‍ 28ന് ഏറ്റൂമാനൂര് നഗരത്തില്‍ വച്ച് ഏഴുപേരെ നായ കടിച്ചിരുന്നു. അന്നു തന്നെ നായയെ മൃഗസംരക്ഷണ വകുപ്പ് പിടികൂടിയെങ്കിലും കഴിഞ്ഞ ദിവസം ഇത് ചത്തു.
ശേഷം നടത്തിയ പോസ്റ്റ്മാര്ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. നായയുടെ കടിയേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു.