ശബരീക്ക് പിന്നാലെ ഹൈബിയും റിജിലും; തരൂരിന് യൂത്ത് കോണ്‍ഗ്രസില്‍ പിന്തുണയേറുന്നു
Sunday, October 2, 2022 2:54 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പിന്തുണയേറുന്നു. കെ.എസ് ശബരീനാഥിന് പിന്നാലെ മുൻ കെഎസ്യു പ്രസിഡന്റ് ഹൈബി ഈഡന് എംപിയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും തരൂരിന് പിന്തുണയുമായി രംഗത്തെത്തി.
തരൂരിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഇരുവരും കേരളത്തില്‍ നിന്നുള്ള അധ്യക്ഷ സ്ഥാനാര്‍ഥിക്ക് പിന്തുണയറിയിച്ചത്.
നേരത്തെ, തരൂരിനെ ശബരീനാഥ് പിന്തുണച്ചത് കെപിസിസി നേതൃത്വത്തെ അമ്പരിപ്പിച്ചിരുന്നു. തരൂരിനെ പിന്തുണയ്ക്കാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തിയാണ് ശബരീ ഫേസ്ബുക്ക് പോസ്റ്റിട്ടത്.