പിണറായിയെ പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു; അടുത്തത് യുഡിഎഫ് സർക്കാർ: കെ.സി. വേണുഗോപാൽ
Sunday, March 23, 2025 6:03 PM IST
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്തിലുള്ള എൽഡിഎഫ് സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾ കാത്തിരുക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാൽ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും വേണുഗോപാൽ അവകാശപ്പെട്ടു.
"മൂന്നാമതും ദുർഭൂതം വരാൻ പോകുന്നുവെന്ന് പ്രചാരണം നടക്കുന്നുണ്ട്.അതിൽ ചില മാധ്യമങ്ങൾക്കും പങ്കുണ്ട്.പി.ആർ വർക്കും ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാട് പിണറായി ഭരണത്തില്‍ ചെകുത്താന്റെ നാടാക്കി മാറ്റി. അതിന്നാൽ തന്നെ പിണറായിയെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണ്.'- കെ.സി. വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്നാണ് ചിലർ പ്രചരിപ്പിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു. പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ തമ്മിൽ തകർക്കുമുണ്ടെന്നും ചിലർ പറയുന്നുണ്ട്. എന്നാൽ കോൺഗ്രസിൽ യാതൊരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.