കോഴിക്കോട്ട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
Sunday, March 23, 2025 4:11 PM IST
കോഴിക്കോട്: ചെറുവണ്ണൂരിൽ ആയുർവേദ ആശുപത്രിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ബാലുശേരി സ്വദേശി പ്രബിഷയെ മുൻ ഭർത്താവാണ് ആക്രമിച്ചത്.
സംഭവത്തിൽ ബാലുശേരി സ്വദേശി പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.