രാജീവ് ചന്ദ്രശേഖറിന് പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കാനാകും: ശോഭാ സുരേന്ദ്രൻ
Sunday, March 23, 2025 3:13 PM IST
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത തീരുമാനം മികച്ചതാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖറിന് പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കാനാകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
രാജീവിനെ അധ്യക്ഷനാക്കിയ തീരുമാനം ഏകകണ്ഠമാണെന്നും തീരുമാനം സന്തോഷത്തോടെ കാണുന്നുവെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. മീറ്റിംഗിന് എത്താൻ വൈകിയത് വാഹാനം ലഭ്യമാകാതിരുന്നതിനാലാണെന്നും ശോഭാ കൂട്ടിച്ചേർത്തു.