നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥി മരിച്ചു
Saturday, December 21, 2024 7:28 PM IST
കൊല്ലം: നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ നിയന്ത്രണംവിട്ട് സ്കൂട്ടർ ഇടിച്ചുകയറി വിദ്യാർഥി മരിച്ചു. കൊല്ലം മൈലാപൂരിൽ ആണ് അപകടം. മൈലാപൂർ സ്വദേശിയായ ഫൈസൽ ആണ് മരിച്ചത്.
പ്രസ് വൺ വിദ്യാർഥിയാണ് ഫൈസൽ. രണ്ട് സുഹൃത്തുക്കളുമൊത്ത് ഫൈസൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. ഫൈസലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.