ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; ആറ് പേര് മരിച്ചു
Saturday, December 21, 2024 3:22 PM IST
ബംഗളൂരു: കാറിന് മുകളിലേക്ക് ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ അടക്കം ആറ് പേര് മരിച്ചു. നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്.
വിജയപുരം സ്വദേശിയായ വ്യവസായി ചന്ദ്രയാഗപ്പ ഗോലയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. നീലമംഗലയ്ക്ക് സമീപം രാവിലെ 11ഓടെയാണ് അപകടം.
കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്കാണ് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.
ക്രെയിൻ ഉപയോഗിച്ചാണ് കണ്ടെയ്നര്‍ ലോറി കാറിന് മുകളില്‍നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.