കൊച്ചിയിൽ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ
Saturday, December 21, 2024 2:42 PM IST
കൊച്ചി: നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. 12 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായതോടെ ചികിത്സ തേടി. രോഗവ്യാപനം കുടിവെള്ളത്തിൽനിന്നാണെന്ന് നാട്ടുകാർ പറഞ്ഞു.
വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.