ഇ​ടു​ക്കി: ഡ്രൈ ​ഡേ​യി​ല്‍ അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​യ്ക്കാ​യി വി​ദേ​ശ മ​ദ്യം സൂ​ക്ഷി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. 10 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.‌

പാ​മ്പാ​ടും​പാ​റ പു​തു​പ്പ​റ​മ്പി​ല്‍ അ​രു​ണ്‍ കു​മാ​ര്‍ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ്രൈ ​ഡേ​യി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഉ​ടു​മ്പ​ന്‍​ചോ​ല എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ് അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് വി.​ജെ. ജോ​ഷി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പ്ര​ഫു​ല്‍ ജോ​സ്, അ​രു​ണ്‍ ശ​ശി, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ വി. ​അ​ശ്വ​തി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.