എലിവിഷം ശ്വസിച്ച് രണ്ട് കുട്ടികൾ മരിച്ചു; മാതാപിതാക്കൾ ആശുപത്രിയിൽ
Friday, November 15, 2024 11:06 PM IST
ചെന്നൈ: എലിവിഷം ശ്വസിച്ച് രണ്ട് കുട്ടികൾ മരിച്ചു. ചെന്നൈ കുണ്ട്രത്തൂറിലാണ് സംഭവം. സായ് സുദര്ശന് (ഒന്ന്), വിശാലിനി (ആറ്) എന്നിവരാണ് മരിച്ചത്.
കുട്ടികള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന മാതാപിതാക്കള്‍ ചികിത്സയിലാണ്. ഇവരുടെ മുറിയിൽ എലിയെ കൊല്ലുന്നതിനായി എലിവിഷം വച്ചിരുന്നു.
പിന്നീട് രാത്രി മുറിയിൽ എസി ഓൺചെയ്ത് കുടുംബം ഉറങ്ങുകയായിരുന്നു. തുടർന്ന് ഇവർക്ക് തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെടുകടായിരുന്നു. പിന്നാലെ ഇവരെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടികൾചികിത്സയിലിരിക്കെ മരിച്ചു.