മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടന അവകാശമുണ്ട്; അതാണ് തന്റെയും പാർട്ടിയുടെയും അഭിപ്രായം: ജോർജ് കുര്യൻ
Friday, November 15, 2024 8:05 PM IST
ഇടുക്കി: മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടന അവകാശമുണ്ടെന്നും അതാണ് തന്റെയും പാർട്ടിയുടെയും അഭിപ്രായമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മുനമ്പത്തെ ജനങ്ങളുടെ അവകാശം ഭാരതം ഭരിക്കുന്ന സർക്കാർ നൽകുമെന്നും ജോർജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
മുനമ്പത്ത് ജനതയ്ക്ക് ഭരണഘടന അവകാശമില്ലെന്ന് എങ്ങനെ പറയാൻ സാധിക്കും. എപ്പോഴും ഭരണഘടന ഉയർത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നു. ആരെങ്കിലും ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ മുനമ്പത്തെ ജനങ്ങളെ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ മുനമ്പത്ത് നോട്ടീസ് നൽകാൻ നിർദേശിച്ചത് വി.എസ്. സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന് ആയിരുന്നുവെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ആരോപിച്ചിരുന്നു.