തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കേന്ദ്രത്തിന്റെ തനിനിറം പുറത്തുവന്നു: സതീശന്
Friday, November 15, 2024 12:47 PM IST
തിരുവനന്തപുരം: വയനാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന കേരളത്തോടുള്ള അവഗണനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇതിനെതിരായി പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും സതീശന് പ്രതികരിച്ചു.
വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് ആണ് ആവശ്യം. ഉത്തരാഖണ്ഡും യുപിയും അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇത്തരം ഘട്ടങ്ങളില്‍ ഈ പാക്കേജ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമില്ലേയെന്നും സതീശന് ചോദിച്ചു.
കേരളത്തെ ബോധപൂര്‍വം അവഗണിക്കുകയാണ്. വയനാട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാണ് കേന്ദ്ര നിലപാട് പുറത്തുവന്നത്. കേന്ദ്രത്തിന്റെ തനിനിറം ഇതിലൂടെ വ്യക്തമാണ്. ഇക്കാര്യത്തില്‍ കെ. സുരേന്ദ്രന് അഭിപ്രായം പറയാന്‍ ബിജെപിയോടല്ല പണം ചോദിച്ചതെന്നും സതീശന് വിമര്‍ശിച്ചു.