അൻഷുൽ കാംബോജിന് പത്ത് വിക്കറ്റ്; കേരളം 291ന് പുറത്ത്
Friday, November 15, 2024 12:09 PM IST
ലഹ്ലി : രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹരിയാനയ്ക്കെതിരെ കേരളം ഒന്നാം ഇന്നിംഗ്സിൽ 291 റണ്‍സിന് പുറത്ത്. പത്ത് വിക്കറ്റ് നേടിയ അൻഷുൽ കാംബോജാണ് കേരളത്തെ തകർത്തത്. ഇതോടെ രഞ്ജിയില്‍ ഒരിന്നിംഗ്സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് കാംബോജ്.
കേരളത്തിനായി നാലു ബാറ്റർമാർ അർധസെഞ്ചുറി നേടി. സച്ചിൻ ബേബി (52), മുഹമ്മദ് അസ്ഹറുദ്ദീൻ (53), രോഹൻ കുന്നുമ്മൽ (55), അക്ഷയ് ചന്ദ്രൻ (59) എന്നിവരാണ് കേരളത്തിനുവേണ്ടി അർധസെഞ്ചുറി നേടിയത്. ഷോണ്‍ റോജർ 42 റൺസും നേടി.
ഇന്ന് ബേസിൽ തന്പി(4)യുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ ഷോൺ റോജറും ചെറുത്തുനിൽപ്പ് അവസാനിപ്പിച്ച് മടങ്ങിയതോടെ കേരളത്തിന്റെ പോരാട്ടം അവസാനിച്ചു.