"എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ഗാന്ധികുടുംബം എത്തും': പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
Wednesday, October 16, 2024 12:18 PM IST
തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ വിമർശിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ.
വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് വീണ്ടും ഗാന്ധി കുടുംബത്തിന് ചുറ്റും കറങ്ങുന്നുവെന്നതിനു തെളിവാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ഗാന്ധി കുടുംബം സ്ഥാനാർഥിയാകും. വയനാട്ടിൽ രാഹുൽ എന്ത് ചെയ്തു എന്നതാണ് തെരഞ്ഞെടുപ്പിലെ വിഷയം.
ഉത്തർപ്രദേശിൽ മത്സരിക്കുന്നുവെന്ന് പറയാതെ രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. അവർ രാഹുലിനെയും പ്രിയങ്കയേക്കാളും മികച്ചവരെ അർഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.