ന്യൂ​ഡ​ൽ​ഹി : നോ​ർ​ത്ത് ഈ​സ്റ്റ് ഡ​ൽ‌​ഹി​യി​ൽ പെ​ട്രോ​ൾ പ​ന്പ് മാ​നേ​ജ​ർ​ക്ക് വെ​ടി​യേ​റ്റു. ഗോ​കു​ൽ പു​രി പ്ര​ദേ​ശ​ത്തു​ള്ള പെ​ട്രോ​ൾ പ​ന്പി​ലെ മാ​നേ​ജ​ർ ര​വീ​ന്ദ​ർ പാ​ൽ സിം​ഗി​നാ​ണ് വെ​ടി​യേ​റ്റ​ത്. മോ​ഷ​ണ ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് ര​വീ​ന്ദ​ർ സിം​ഗി​ന് വെ​ടി​യേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ഹു​ൽ ക​ശ്യ​പ്, സ​തേ​ന്ദ​ർ ബാ​ബ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നേ​ര​ത്തെ​യും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​വ​ർ.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ബാ​ങ്കി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ‌ പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ എ​ത്തി​യ പ്ര​തി​ക​ൾ പ​ണം അ​ട​ങ്ങി​യ ബാ​ഗ് ര​വീ​ന്ദ​ർ സിം​ഗി​ന്‍റെ കൈ​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ര​വീ​ന്ദ​റി​നെ പ്ര​തി​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ ചൊ​വ്വാ​ഴ്ച​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രി​ക്കേ​റ്റ പ​ന്പ് മാ​നേ​ജ​ർ ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി പ​ങ്കു​ണ്ട് എ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. അ​യാ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റ‍ി​യി​ച്ചു.