ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ പു​തി​യ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ലാ​യി പ​ര​മേ​ഷ് ശി​വ​മ​ണി ചു​മ​ത​ല​യേ​റ്റു. ഡ​ൽ​ഹി​യി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്.

അ​ന്ത​രി​ച്ച ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ രാ​കേ​ഷ് പാ​ലി​ന് പ​ക​ര​മാ​യാ​ണ് എ​സ് പ​ര​മേ​ഷ് സ്ഥാ​ന​മേ​റ്റ​ത്. കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഇ​രു​പ​ത്തി​യാ​റാ​മ​ത്തെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​ണ് പ​ര​മേ​ഷ് ശി​വ​മ​ണി

കോ​സ്റ്റ്ഗാ​ർ​ഡ് അ​ഡി​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​യ​മ​നം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് പ​ര​മേ​ഷ് ശി​വ​മ​ണി.

ഡ​ൽ​ഹി​യി​ൽ കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ ഡി​ഡി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ (ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് കോ​സ്റ്റ​ൽ സെ​ക്യൂ​രി​റ്റി), പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ (ഓ​പ്പ​റേ​ഷ​ൻ​സ്), ചെ​ന്നൈ​യി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് റീ​ജി​യ​ണ​ൽ ആ​സ്ഥാ​ന​ത്ത് (ഈ​സ്റ്റ്) ചീ​ഫ് സ്റ്റാ​ഫ് ഓ​ഫീ​സ​ർ (ഓ​പ്പ​റേ​ഷ​ൻ​സ്) തു​ട​ങ്ങി​യ പ​ദ​വി​ക​ളി​ലി​രു​ന്നു.