തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ യു​വാ​വി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ വൈ​കി​യെ​ന്ന് പ​രാ​തി. ശ​രീ​രം മു​ഴു​വ​ൻ പൊ​ള്ള​ലേ​റ്റ യു​വാ​വി​ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ട്രോ​ളി​യും സ്ട്രെ​ച്ച​റും ല​ഭി​ച്ചി​ല്ല.

രോ​ഗി​യെ ഏ​റ്റെ​ടു​ക്കാ​ൻ അ​റ്റ​ൻ​ഡ​റും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. മി​നി​റ്റു​ക​ളോ​ളം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ ഇ​യാ​ൾ നി​ല​ത്തി​രു​ന്നു. ക​ര​കു​ളം സ്വ​ദേ​ശി ബൈ​ജു പൂ​ജ​പ്പു​ര​യി​ൽ ന​ടു​റോ​ഡി​ൽ വ​ച്ചാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​ത്.

ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൂ​ജ​പ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും പൊ​ള്ള​ലേ​റ്റു.