അച്ചടക്ക ലംഘനം; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പരിശീലകനെ സസ്പെൻഡ് ചെയ്തു
Tuesday, October 15, 2024 8:18 PM IST
ധാക്ക: അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഹതുരുസിംഗയെ സസ്പെൻഡ് ചെയ്തു. 48 മണിക്കൂറത്തേക്ക് സസ്പെൻഡ് ചെയ്ത അദ്ദേഹത്തെ ഉടൻ പുറത്താക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
വെസ്റ്റൻഡീസ് മുൻ താരം ഫിൽ സിമ്മൺസനെ ഇടക്കാല കോച്ചായി നിയമിക്കും. 2025ലെ ചാമ്പ്യൻസ് ട്രോഫി വരെ സിമ്മൺസ് ടീമിന്റെ താത്കാലിക കോച്ചായി പ്രവർത്തുക്കുമെന്ന് ബോർഡ് വ്യക്തമാക്കി. ഒരു കളിക്കാരനെ ആക്രമിച്ചതുൾപ്പടെ ഗുരുതര അച്ചടക്ക ലംഘനമാണ് കോച്ച് നടത്തിയതെന്ന് ബിസിബി പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.
ഹതുരുസിംഗയുടെ കീഴിലാണ് പാക്കിസ്ഥാനെ അവരുടെ നാട്ടിൽ കീഴടക്കി ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. പിന്നീട് നടത്തിയ ഇന്ത്യൻ പര്യടനത്തിൽ ബംഗ്ലാദേശ് ദയനീയമായി തോറ്റിരുന്നു.