ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി
Sunday, October 13, 2024 10:45 AM IST
പാലക്കാട്: മണ്ണാർക്കാട് മുക്കണ്ണത്ത് കാട്ടു പന്നിയിടിച്ച് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. കിളിരാനി സ്വദേശി മുഹമ്മദ് ആഷിക്കിനാണ് പരിക്കേറ്റത്.
ഇയാളെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ പന്നി ചത്തു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും പന്നിയെ തുരത്താൻ വനം വകുപ്പ് ഇടപെടുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.