കൊടുങ്ങല്ലൂരില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം; യുവാവ് മരിച്ചു
Sunday, October 13, 2024 10:18 AM IST
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അഴീക്കോട് ചുങ്കം സ്വദേശി നിഖില്‍ ആണ് മരിച്ചത്.
ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ദേശീയപാത നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്.