31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Sunday, October 13, 2024 12:54 AM IST
കൊല്ലം: കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. അജ്മൽ (25) എന്നയാളാണ് പിടിയിലായത്.
മൺറോ തുരുത്തിന് സമീപം നിന്നാണ് ഇയാൾ പിടിയിലായത്. 31 കിലോ കഞ്ചാവ് പ്രതിയിൽനിന്ന് പിടിച്ചെടുത്തു. കേരളത്തിലേക്ക് ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് ഇയാൾ.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് കഞ്ചാവുമായി എത്തിയ പ്രതിയെ പിടികൂടുകയായിരുന്നു.