എസ്എഫ്ഐക്ക് എതിരേ കൊലവിളിയുമായി കെഎസ്യു സംസ്ഥാന സെക്രട്ടറി
Saturday, October 12, 2024 10:27 PM IST
മലപ്പുറം: എസ്എഫ്ഐക്ക് എതിരേ കൊലവിളിയുമായി കെഎസ്യു നേതാവ്. കെഎസ്യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ആണ് ഭീഷണിയുമായി രംഗത്തെത്തിയത്.
വളയംകുളം അസബ കോളജിനു മുന്നിൽ നടത്തിയ പ്രസംഗത്തിലാണ് നേതാവിന്റെ കൊലവിളി. കാല് തല്ലിയൊടിക്കുമെന്നാണ് ഇയാളുടെ ഭീഷണി.
വെല്ലുവിളിയല്ല, താക്കീതാണ്. പഠിക്കാൻ വന്നാൽ പഠിച്ച് പോണം. അല്ലെങ്കിൽ കാല് ഞാൻ തല്ലിയൊടിക്കും എന്നും ഇയാൾ പറയുന്നു. പ്രസംഗത്തിൽ നേതാവ് അസഭ്യവർഷവും നടത്തുന്നുണ്ട്.