കണ്ണൂരിൽനിന്ന് വിദ്യാർഥിനിയെ കാണാതായതായി പരാതി
Saturday, October 12, 2024 4:18 PM IST
കണ്ണൂർ: വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. കണ്ണൂർ സ്വദേശിയായ വിദ്യാർഥിനിയെയാണ് കാണാതായത്.
പത്താംക്ലാസ് വിദ്യാർഥിനിയാണ് കാണാതായ കുട്ടി. ഇന്നലെ മുതലാണ് കുട്ടിയെ കാണാതായത്.
കുട്ടി സ്കൂളില്‍ നിന്നിറങ്ങി ബസില്‍ കയറിപ്പോയതാണ് പോലീസിന് ഒടുവില്‍ ലഭിച്ച വിവരം. പോലീസ് കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.