കടയ്ക്കലിൽ ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടിത്തം
Friday, October 11, 2024 12:26 AM IST
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടിത്തം. വ്യാഴാഴ്ച രാത്രി മണിയോടെയാണ് തീപിടിത്തമുണ്ടായത്.
അഗ്നിരക്ഷാസേന എത്തി ബാങ്കിനുള്ളിൽ കടന്ന് തീ നിയന്ത്രണ വിധേയമാക്കി. ഓഫീസിനുള്ളിലെ കമ്പ്യൂട്ടർ കത്തിയാണ് തീ പടർന്നത്.
എടിഎമ്മിൽ പണം എടുക്കാൻ എത്തിയവരാണ് ബാങ്കിനുള്ളിൽ നിന്നു പുക ഉയരുന്നത് കണ്ടത്. തുടർന്നാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.