വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
Thursday, October 10, 2024 3:20 AM IST
തൃശൂര്‍: വരവൂരില്‍ വൈദ്യുതി കെണിയിലകപ്പെട്ട് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വരവൂര്‍ സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. കാട്ടുപന്നിയെ പിടികൂടുവാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍നിന്നാണ് ഷോക്കേറ്റ് സഹോദരന്മാര് മരിച്ചത്.
ഇരുവരേയും മരിച്ച നിലയിൽ പാടത്തുനിന്ന് കണ്ടെത്തുകയായിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് സന്തോഷിനെതിരെ കേസെടുത്തിരിക്കുന്നത്.