പാലക്കാട്ട് വനിതയെ ഇറക്കാൻ സിപിഎം; കെ. ബിനുമോൾ പരിഗണനയിൽ
Wednesday, October 9, 2024 10:04 PM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ കെ. ബിനുമോൾ സിപിഎം സ്ഥാനാർഥിയായേക്കും. ഇന്ന് ചേർന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലുമാണ് ബിനുമോളുടെ പേര് ഉയർന്നത്.
നിലവിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ബിനുമോൾ. മലമ്പുഴ ഡിവിഷനിലെ അംഗമാണ് ഇവർ. മുതിർന്ന സിപിഎം നേതാവ് ഇംബിച്ചി ബാവയുടെ മരുമകളാണ് ബിനുമോൾ.
എസ്എഫ്ഐയിലൂടെയാണ് ബിനുമോൾ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ഡിവൈഎഫ്ഐയിലും സജീവ സാന്നിധ്യമായിരുന്നു.