തിരുവമ്പാടി കെഎസ്ആർടിസി അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം
Wednesday, October 9, 2024 7:59 PM IST
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരുടേയും കുടുംബത്തിന് പത്തുലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കും.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അപകടത്തിൽപെട്ട ബസിന് ഇൻഷുറൻസ് ഇല്ല എന്നത് ശരിയാണെന്ന് മന്ത്രി ഗണേഷ് പറഞ്ഞു.
കുറേ വണ്ടികൾക്ക് ഇൻഷുറൻസ് ഉണ്ട്. എല്ലാ വണ്ടികൾക്കും എടുക്കാനുള്ള സാമ്പത്തികം നമുക്ക് ഇല്ല. അങ്ങനെ എടുക്കണ്ട എന്ന് കോടതിയും പറഞ്ഞിട്ടുണ്ട്.
വണ്ടിക്ക് വേറെ തകരാർ ഒന്നും ഇല്ല. ഫിറ്റ്നസ് ഉണ്ട്. ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട് താഴേക്ക് പോയി എന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോർട്ട് എന്നും അദ്ദേഹം അറിയിച്ചു.