അപകടത്തിൽപ്പെട്ട കെഎസ്ആർടിസിക്ക് ഇൻഷുറൻസ് ഇല്ല; സാമ്പത്തിക സ്ഥിതി ഇല്ലെന്ന് മന്ത്രി
Wednesday, October 9, 2024 7:34 PM IST
കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തിൽ വിചിത്ര വാദവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. അപകടത്തിൽപെട്ട ബസിന് ഇൻഷുറൻസ് ഇല്ല എന്നത് ശരിയാണെന്ന് മന്ത്രി ഗണേഷ് പറഞ്ഞു.
കുറേ വണ്ടികൾക്ക് ഇൻഷുറൻസ് ഉണ്ട്. എല്ലാ വണ്ടികൾക്കും എടുക്കാനുള്ള സാമ്പത്തികം നമുക്ക് ഇല്ല. അങ്ങനെ എടുക്കണ്ട എന്ന് കോടതിയും പറഞ്ഞിട്ടുണ്ട്.
വണ്ടിക്ക് വേറെ തകരാർ ഒന്നും ഇല്ല. ഫിറ്റ്നസ് ഉണ്ട്. ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട് താഴേക്ക് പോയി എന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോർട്ട് എന്നും അദ്ദേഹം അറിയിച്ചു.