ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
Wednesday, October 9, 2024 12:01 AM IST
കൊച്ചി: ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്.
പുലർച്ചെ എറണാകുളത്തെ കുമ്പളം ടോൾ പ്ലാസക്ക് സമീപം ആണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്.
കരുനാഗപ്പള്ളി ഫൈഡ്സ് അക്കാദമി മാനേജിംഗ് ഡയറക്ടറാണ് രശ്മി.