അൻവറിന് പ്രത്യേക സീറ്റ് അനുവദിച്ചു; ഇരിപ്പിടം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ
Tuesday, October 8, 2024 10:00 PM IST
തിരുവനന്തപുരം: പി.വി. അൻവര്‍ എംഎല്‍എയ്ക്ക് നിയമസഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിച്ചു. അൻവറിന് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്ന് സ്പീക്കർ അറിയിച്ചു.
പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് അൻവർ അറിയിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ നടപടി. നാലാം നിരയിലെ അൻവറിന്റെ പുതിയ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
എൽഡിഎഫ് പാർളമെന്ററി പാർട്ടിയിൽനിന്ന് അൻവറിനെ പുറത്താക്കിയതോടെയാണ് ഇരിപ്പിടം ഭരണപക്ഷത്തുനിന്ന് പ്രതിപക്ഷത്തേക്ക് മാറ്റിയത്. എന്നാൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ നിലത്ത് ഇരിക്കുമെന്നും അൻവർ പറഞ്ഞിരുന്നു.