കോട്ടയത്ത് മകൻ അച്ഛനെ കുത്തിക്കൊന്നു
Tuesday, October 8, 2024 5:25 PM IST
കോട്ടയം: കുമാരനല്ലൂരിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ ആണ് സംഭവം. താഴത്ത് വരിക്കതിൽ രാജു (70) ആണ് മരിച്ചത്.
മകൻ അശോകൻ ആണ് ഇയാളെ കുത്തി കൊന്നത്. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവ സമയത്ത് രണ്ടു പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പ്രതി ലഹരിയ്ക്ക് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.