പാർട്ടികൾ കൈവിട്ടു; സാവിത്രി ജിന്‍ഡാലിനെ നെഞ്ചിലേറ്റി വോട്ടർമാർ
Tuesday, October 8, 2024 3:49 PM IST
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ തനിച്ച് മത്സരിച്ച സാവിത്രി ജിന്‍ഡാലിന് തകർപ്പൻ വിജയം.
ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ച സാവിത്രി ജിന്‍ഡാല്‍ 18,941 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന സാവിത്രി ജിന്‍ഡാൽ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു.
രണ്ട് തവണ എംഎല്‍എ ആയിരുന്നിട്ടും ബിജെപി സീറ്റ് നിഷേധിക്കുകയായിരുന്നു. ഹിസാറിലെ ജനങ്ങൾ തന്റെ കുടുംബമാണെന്നും അവരുടെ ആഗ്രഹപ്രകാരമാണ് താന്‍ മത്സരിക്കുന്നതെന്ന് സാവിത്രി ജിന്‍ഡാൽ പറഞ്ഞിരുന്നു.
ഇന്ത്യയിലെ ഏറ്റവും സമ്പന്നയും ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്പേഴ്സണമായിരുന്നു സാവിത്രി ജിന്‍ഡാല്‍. 36.3 ബില്യണ്‍ ഡോളര്‍ (ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) ആസ്തിയ്ക്കുടമയാണ് ഇവർ.
സെപ്റ്റംബര്‍ 28 ന് പ്രസിദ്ധീകരിച്ച ബ്ലൂബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡെക്സ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സാവിത്രിയുടെ സ്ഥാനം. രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ആദ്യപത്തിലുള്പ്പെട്ട ഏക വനിത കൂടിയാണിവര്‍.