ഹരിയാനയിൽ കോൺഗ്രസ് കുതിപ്പ്
Tuesday, October 8, 2024 8:16 AM IST
ന്യൂഡൽഹി: ഹരിയാന, ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി. ഹരിയാനയിൽ കോൺഗ്രസ് കുതിപ്പ് തുടരുകയാണ്.
63 സീറ്റിലെ ഫല സൂചനകൾ പ്രകാരം കോൺഗ്രസ് മുപ്പത്തിയഞ്ചിലും ബിജെപി പതിനേഴ് സീറ്റിലും, മറ്റുപാർട്ടികൾ നാലു സീറ്റിലും മുന്നേറുകയാണ്. പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിതുടങ്ങിയത്.
ഹരിയാനയിൽ 67.90 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി നായബ് സിംഗ് സൈനി ലീഡു നേടി.