ജമ്മുകാഷ്മീരിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും: രവീന്ദർ റെയ്ന
Tuesday, October 8, 2024 7:39 AM IST
ശ്രീനഗർ: ജമ്മുകാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ജമ്മുകാഷ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന. 30 ലധികം സീറ്റുകൾ പാർട്ടിക്ക് ലഭിക്കുമെന്നും രവീന്ദർ റെയ്ന പറഞ്ഞു.
ബിജെപിയും പാർട്ടിയെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളും ചേർന്ന് ജമ്മുകാഷ്മീരിൽ സർക്കാർ രൂപീകരിക്കുമെന്നും റെയ്ന അവകാശപ്പെട്ടു. എക്സിറ്റ് പോളുകൾ ശരിയായ ഫലം അല്ല ജനങ്ങൾ ബിജെപിയുടെ ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണൽ തുടങ്ങും. 90 മണ്ഡലങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.