ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
Monday, October 7, 2024 10:29 PM IST
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ ബസിന് പുനലൂര്‍ നെല്ലിപള്ളിയില്‍ വച്ച് തീപിടിക്കുകയായിരുന്നു.
എൻജിന്റെ ഭാഗത്ത് നിന്ന് തീ ഉയരുന്നതു കണ്ടതോടെ യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ബസിന്റെ എൻജിന്റെ ഭാഗം പൂര്‍ണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.